Sunday, July 19, 2009

അസ്ഥികള്‍ പൂക്കുമ്പോള്‍ .....




ഇര



ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നത് മലയാളി മറന്നു തുടങ്ങിയ , വിടരും മുന്‍പേ ഞെട്ടറ്റു വീണ ഒരു പൂവിനാണ്:
രജനി എസ് ആനന്ദ്‌

നാമെല്ലാവരും മറന്നു, ആ പെണ്‍കുട്ടിയെ. രജനിക്ക് വേണ്ടി സമരം ചെയ്തു, ആഴ്ചകളോളം കേരളത്തെ യുദ്ധ ഭൂമിയാക്കിയവര്‍ മറന്നു.. അവരെ അടിച്ച് ഒതുക്കിയ പോലീസും മറന്നു.. അന്ന് ഭരിച്ചവര്‍ മറന്നു... മാറി വന്ന ഭരണകൂടം മറന്നു.. വായ്പ നിഷേധിച്ചു ആ ജീവനെ മരണത്തിലേക്ക് തള്ളി വിട്ട ബാങ്കുകാര്‍ മറന്നു... ചൂട് വാര്‍ത്തകള്‍ മാത്രം തിരയുന്ന മാധ്യമങ്ങള്‍ മറന്നു... ദന്ത ഗോപുരങ്ങളില്‍ അടയിരിക്കുന്ന തമ്പ്രാക്കള്‍ മറന്നു.. രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന അശ്ലീല സമവായം കൊണ്ട് വന്നവര്‍ അവളെ മറന്നു.. കേസ് നടത്തി, വിദ്യാഭ്യാസ രംഗം കുട്ടിചോറാക്കിയവര്‍ ആക്കികൊണ്ടിരിക്കുന്നവര്‍, അവളെ മറന്നു... രജനിയുടെ പേരും പറഞ്ഞു ഭരണത്തില്‍ കേറിയവര്‍ അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവ് കൊടുക്കാന്‍ പോകാന്‍ പോലും മറന്നു.... പക്ഷെ ഇപ്പോഴും കണ്ണീര്‍ തോരാത്ത നാല് കണ്ണുകളുണ്ട് ഇവിടെ... അവര്‍ മറന്നിട്ടില്ല.... മനസാക്ഷി എവിടെയും പണയം വെക്കാത്ത, പ്രതികരണ ശേഷി ഇനിയും മരിച്ചിടില്ലാത്ത ചിലരും അവളെ മറന്നിട്ടില്ല...... പലരുടെയും ചങ്കില്‍ ഇപ്പോഴും ഒരു നീറ്റലാണ് എന്ട്രന്‍സ് കമ്മിഷന്‍ ഓഫീസിലെ സിമന്റ്‌ തറയില്‍ വീണു പൊലിഞ്ഞ ആ ജീവന്‍...

മറന്നു തുടങ്ങിയവരെ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്താന്‍, എന്തിനു വേണ്ടിയാണ് ആ ജീവന്‍ പൊലിഞ്ഞത് എന്ന് ഒന്ന് കൂടി സ്മരിക്കാന്‍, രജനിയുടെ ആത്മാവിനെ ഒരു നിമിഷം സ്മരിക്കാന്‍ , നമ്മുടെ ഉള്ളിലെ അണഞ്ഞ പ്രതികരണ ശേഷി ഒന്ന് കൂടി ആളികത്തിക്കാന്‍ ഞാന്‍ എന്റെ ഈ ബ്ലോഗ്‌ രജനിക്കു സമര്‍പ്പിക്കുന്നു .... കൂടെ ഇതും...


ഇര

(രജനി മരിച്ചു എതാനും ദിവസങ്ങള്‍ക്കു ശേഷം മലയാളിയുടെ പ്രിയ കവി ശ്രീ o.n.v. കുറുപ്പ് സര്‍ കലാ കൌമുദിയില്‍ പ്രസിദ്ധീകരിച്ച കവിത... ) (ഇത് വായിക്കുമ്പോള്‍ ഒരിക്കലെങ്കിലും ഒന്ന് ചങ്കു നീറിയില്ലെന്കില്‍് വായനക്കാരാ നിങ്ങള്‍ ഒരു മനുഷ്യനാണോ എന്ന് പരിശോധിക്കേണ്ട കാലമായി....)

ഒടുവില്‍, ഒരു നിശാ
ഗന്ധി പോല്‍ നീയും പ്രാണന്‍
വെടിഞ്ഞുവെന്നോ? - നുണ!
ക്രൂരമായ്‌, നിശ്ശബ്ധമായി
പിന്തുടെര്ന്നമ്പെയ്താരോ
വീഴ്ത്തിയോരരിപ്രാവിന്‍
പിഞ്ചുടല്‍ ബലിക്കാക്ക
കൊത്തിയോരുരുള പോല്‍
മണ്ണില്‍ നിന്‍ ജഡമാകെ
തകര്‍ന്ന കിടപ്പിലും
കണ്ണുകളാര്‍ക്കോ മാപ്പു
കൊടുക്കാനര്ത്ഥിക്കും പോല്‍
പിന്നെയും മുഴുവനും
അടയാതിരുന്നുവോ?
നിന്നോട്, നിന്ന കൂട്ടരോ
ടിക്കൊടും ചതി മാത്രം
എന്നെന്നും ചെയവോര്‍,
മാപ്പ് നല്കലിന്‍ തണല്‍ പറ്റി-
പ്പിന്നെയും തെഴുക്കുന്നു!
ചതിയും മാപ്പും തുടര്‍ക്ക
ഥയാകുന്നൂ , മൂക-
സാക്ഷിയാകുന്നു‌ കാലം...


കനിവിന്‍ അമൃതാംശ-
മില്ലാത്തോരറിവിന്റെ
കനികള്‍ കായ്ക്കും തൈകള്‍,
ധനത്താല്‍ നേടും ജ്ഞാനം
ധനമായ്‌ മാറ്റും രാസ-
വിദ്യ തന്‍ വളം ചേര്‍ത്തു
നട്ടു പോറ്റു വാനത്രേ
ഉന്നത കലാലയ-
ക്കുറ്റികാടുകള്‍!നിന്റെ
നിസ്വതക്കവയന്യം !

*****


പോന്നുരുക്കുന്നീടത്
ധിഷ ണക്കെന്തേ കാര്യം?
എന്തിനെ പെരുവിരല്‍
എകലവ്യന്മാര്‍ക്കിന്നും ?
നിന്നെ ചൂഴ്ന്നിടുമിരു-
മ്പഴിക്കൂടിനെ പറ്റി
ഒന്നൊന്നുമറിയാതെ
ദൂര നീലിമ നോക്കി
പറന്നു പോവാന്‍ തൂവല്‍
തുമ്പുകള്‍ തുടിച്ചുവോ?
അറിവിന്നപാരത-
യളക്കാന്‍ കൊതിച്ചുവോ?
വിദ്യ യെന്നത് നിസ്വര്‍ -
ക്കെന്നെന്നും കാനല്‍ജലം
എത്ര ദൂരമീ മരു
ഭൂവിലൂടലഞ്ഞു നീ!
തേടിയ മരുപച്ച-
ഒക്കെയുമകന്നു പോയ്‌;
നേരിടുമനുഭവം
പകരും കയ്പ്പോക്കെയും
അനുകമ്പക്കായ്‌ മാത്ര-
മാരുമായ്‌ പങ്കിട്ടീടാ-
നരുതാത്തതാമഭി
മാനത്തിന്‍ കുരുന്നെ , നീ
എന്തിനീ കമ്പോളത്തില്‍
അറിവിന്‍ ഭിക്ഷക്ക് കൈ-
കുമ്പിള്‍ നീട്ടി വന്നെത്തി?


ഇങ്ങു വാണരുളുന്നോര്‍
വര്‍ത്തകര്‍,വണിക്കുകള്‍
ജനസ്നേഹത്തെ, ദൈവ-
ഭക്തിയെ വര്‍ണോജ്വല
വാങ്ങ്മയപൊതികളില്‍
വിറ്റഴിക്കുവോര്‍! ഇങ്ങു
ദാഹിച്ചു വരുന്നവര്‍-
കിത്തിരി കുടിനീരും
കുപ്പിയില്‍ വില്‍ക്കുന്നവര്‍;
മണ്ണും , ഈ മണ്ണിന്റെതാം
നന്മയും ലാവണ്യവും
കണ്ണല്ലാത്തവയെല്ലാം
വിറ്റു പൊന്നാക്കുന്നവര്‍;
എന്ത് കാണ്കിലും, "ഇതി-
നെന്തു കിട്ടീതും വില?"
എന്ന് മണ്‍ പാത്രതിന്മേ -
ലെന്നപോല്‍ മുട്ടുന്നവര്‍;
വിദ്യയെ ത്രാസില്‍ തൂക്കി
വില്‍ക്കുന്ന കമ്പോളമാം
ഇത്തറവാട്ടിന്‍ മുറ്റ-
ത്തുല്സവം തിമിര്‍ക്കുന്നു!
ഇവിടെ 'ലക്ഷാര്‍ച്ചന'
പൊടിപിടിക്കെ, യതി-
ന്നിടയിലൊരു മണ്ചി
- രാതിലെ തിരി കെട്ടു.
ഒരു മണ്ചിരാത്‌-
അതിനെന്തുണ്ട് വില?
അതിന്‍ നുറുങ്ങു വെളിച്ചമോ?
കാറ്റിനൊന്നൂതാന്‍ മാത്രം!
മണ്ണിലേക്കെറിഞ്ഞുട
- യ്കാമത്!പാവപെട്ടോ-
രമ്മതന്‍ മാറില്‍ പോലെ

മണ്ണിലതലിഞ്ഞു പോം...


******
വിരിയും മുമ്പേയാരോ
പൊട്ടിച്ചു നിലത്തിട്ടോ-
രരിമോട്ടു പോല്‍ കന്യാ-
ശുദ്ധിയോലുമീ ജഡം
നോക്കി നില്‍ക്കവേ, തുള്ളി-
ക്കണ്ണു നീരില്ലാതെ, ദുര്‍-
വാക്കുകളതിന്‍മീതെ
വര്‍ഷിച്ചു നിന്ദിപ്പോരേ!
കേള്‍ക്കുവാനവാതൊരു
ദിക്കിലെക്കാ ജീവന്‍ പോയ്‌,-
ഭാഗ്യം! അല്ലെന്നാലൊരു
കണ്ണകി ജ്വലിച്ചേനെ!
ഇപ്പുരമെരിച്ചേനെ!
ഒറ്റ ശാപത്താലവള്‍
ഇപ്പുര നാഥന്മാരില്‍
ഇടിത്തീ വര്‍ഷിച്ചേനെ!
*****
" എവിടെ മനുഷ്യന്‍?" എ-
ന്നൊരു റാന്തലും പേറി
യവനപുരാതന
നെപോലോരാളീ ചന്ത-
തെരുവില്‍ തിരയുന്നൂ!
റാന്തലിന്‍ തിരി താഴ്ത്തി
വെറുതെയിരിക്കുന്നൂ....
സൂര്യനസ്തമിക്കുന്നൂ.....
നിഷ്പ്രയോജനമായോരു
പാട്ടുമായ്‌ നില്‍ക്കുന്നൂ ഞാന്‍.....
ഇപ്പാട്ടിലോരിത്തിരി-
ത്തീയുണ്ടായിരുന്നെന്കില്‍!........





സസ്നേഹം,
കൊസ്രാകൊള്ളി