എല്ലാവരും ഈ വാര്‍ത്ത കേട്ടിട്ടുണ്ടാകും. എന്നാലും ഈ പെണ്‍കുട്ടിയെ കുറിച്ച് രണ്ടു വരി കുറിക്കാതിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല..
രുക്സാന ആണ് ഇപ്പൊ ഹീറോ. തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദിയെ ആ മിടുക്കി ടിഷ്യൂ..... ദാ കിടക്കുന്നു ഒരുത്തന്‍ താഴെ...
ജമ്മു കാശ്മീരിലെ രജോരി ജില്ലയിലാണ് രുക്സാനയുടെ വീട്. കഴിഞ്ഞ ഞായറാഴ്ച രാത്രി പെട്ടെന്ന് laskar e thoiba അംഗങ്ങളായ 6 തീവ്രവാദികള്‍ രുക്സാനയുടെ വീട്ടിലേക്കു ഇരച്ചു കയറി, അവളുടെ മാതാപിതാക്കളോട് രുക്സാനയെ തങ്ങള്‍ക്കു കൈമാറാന്‍ ആവശ്യപെട്ടു. എതിര്‍ത്തപ്പോള്‍ മാതാപിതാകളെ തീവ്രവാദികള്‍ മര്‍ദ്ദിച്ചു .
സമനില വീണ്ടെടുത്ത രുക്സാനയുടെ സഹോദരന്‍ ഒരു കോടാലി കൊണ്ട് തീവ്രവാദികളെ നേരിട്ടു. രുക്സാനയകട്ടെ ഒരുത്തന്റെ കയ്യിലിരുന്ന A.K. 47 കൈക്കലാക്കി അതിന്റെ പാത്തി കൊണ്ട് അവനെ നേരിട്ടു. ചുമരിലേക്കു ചേര്‍ന്ന് വീണ തീവ്രവാദിയെ രുക്സാന ak 47 കൊണ്ട് വെടി വെച്ചു ...
ചങ്ക ചക ചകാ.. ധാ കിടക്കുന്നു ഒരു രാജ്യത്തെ മൊത്തം ഇല്ലാതാക്കാന്‍ പ്രതിന്ജ്യ എടുത്തവന്‍ ചക്ക വെട്ടി ഇട്ട പോലെ ഒരു പെണ്‍കുട്ടിയുടെ കൈ കൊണ്ട് ചളുക്കോ പുളുക്കോ എന്ന് താഴെ..
ബാക്കി വന്ന ഒരു തീവ്രവാദിയെ കൂടി രുക്സാന വെടി വെച്ചു. പരിക്കേറ്റ കൂട്ടാളിയെയും കൊണ്ട് മൂന്നാമന്‍ ഓടി രക്ഷപെട്ടു.
പഴയ മലയാള സിനിമകളില്‍ ഇടിയെല്ലാം കഴിഞ്ഞു, വില്ലന്മാര്‍ അവശരായി കഴിഞ്ഞ ശേഷം അവരെ അറസ്റ്റ് ചെയ്യാന്‍ മാത്രം പോലീസ് വരുന്ന പോലെ, ഇവിടെയും ഈ പുകിലെല്ലാം കഴിഞ്ഞു, ഒരുത്തന്റെ കാറ്റ് പോയതിനു ശേഷമാണ് പോലീസ് സ്ഥലത്ത് എത്തുന്നത്.
മിടുക്കി, അല്ലെ??? ഈ വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡ് രുക്സാനക്ക് മാത്രം അവകാശപെട്ടതാണ്... നമ്മുടെ മിലിട്ടരിക്കാരെ ട്രെയിന്‍ ചെയ്യിക്കാന്‍ ഇവളെ വിടണം എന്നാ എനിക്ക് തോന്നുന്നത്.
രുക്സാനയുടെ വീട് ഇപ്പോള്‍ മിലിട്ടരിയുടെയും പോലീസിന്റെയും സംരക്ഷണ വലയത്തിലാണ്. കശ്മീരിലെ എല്ലാ ജനങ്ങള്‍ക്കും ഈ ഉണ്ണിയാര്‍ച്ച മാതൃക ആകും എന്ന് കരുതാം..
വാല്‍കഷ്ണം: കൊല്ലപ്പെട്ട തീവ്രവാദിയുടെ പേര് അബു ഒസാമ ആണെന്ന് കണ്ടെത്തി.. (ഒസാമയുടെ പേര് കളഞ്ഞല്ലോടാ വൃത്തി കെട്ടവനേ....)..
സസ്നേഹം,
രുക്സാനയുടെ ഒരു ആരാധകന്‍.
എല്ലാവരും ഈ വാര്‍ത്ത കേട്ടിട്ടുണ്ടാകും. എന്നാലും ഈ പെണ്‍കുട്ടിയെ കുറിച്ച് രണ്ടു വരി കുറിക്കാതിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല..
ReplyDeleteരുക്സാന ആണ് ഇപ്പൊ ഹീറോ. തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദിയെ ആ മിടുക്കി ടിഷ്യൂ..... ദാ കിടക്കുന്നു ഒരുത്തന്‍ താഴെ...
വീട്ടില്‍ അതിക്രമിച്ചുകയറി മറ്റുചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുകയും അതു കിട്ടാതായപ്പോള്‍ അക്രമിക്കുകയും ചെയ്ത രണ്ട് ലഷ്കര്‍ പ്രവര്‍ത്തകരെ നാല്പത്തൊന്നു വയസ്സുള്ള വീട്ടമ്മ കോടാലി കൊണ്ടുവെട്ടി എന്ന് ഇന്നതെ ടൈംസ് ഓഫ് ഇന്ത്യയില്‍ ഉണ്ടായിരുന്നു.
ReplyDeletehttp://timesofindia.indiatimes.com/news/india/On-Dashami-Jammu-housewife-kills-jihadi-with-axe/articleshow/5066348.cms
അവിടെത്തന്നെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഈപോസ്റ്റില്‍ പറയുന്ന വേര്‍ഷന്‍ പോലെ ഒരെണ്ണവും.
ഏത് കഥ വിശ്വസിക്കണം ?
കണ്‍ഫ്യൂഷന്‍ ആയല്ലോ... രണ്ടു വാര്‍ത്തകളിലും സമാനതകള്‍ ഏറെ.. കോടാലിയുടെ പ്രസെന്‍സ്, രജോരി ജില്ല, രാത്രി 9 മണി, ഒരു മരണം, ഒരാള്‍ക്ക് പരിക്ക്, കൊല്ലപെട്ട ആളുടെ പേര്, അങ്ങനെ... ഏത് വിശ്വസിക്കണം?? അതോ രണ്ടു സംഭവങ്ങളും നടന്നോ?? ആ...
ReplyDeleteപട്ടാളത്തില്‍ എടുക്കണം ഈ പെണ്‍കൊച്ചിനെ.
ReplyDeleteആവശ്യം വരുമ്പോ ആയുധം യൂസ് ചെയ്യാന്‍ അറിയാല്ലോ ...
എന്തായാലും ഉശിരന്‍ പെണ്ണ്!
ReplyDeleteഅവള്‍ക്ക് എന്റെയും വക ഒരു നൂറ് അഭിനന്ദനങ്ങള്‍!