Sunday, November 15, 2009

എവിടെ ഗുരുക്കന്മാര്‍???


ഏറെ വേദനയോടെയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌... മലയാളം ബ്ലോഗുലകത്തില്‍ ആശയ ദാരിദ്ര്യം പിടിപെട്ടോ എന്നൊരു സംശയം... ബ്ലോഗിന്റെ സുവര്‍ണ കാലഘട്ടം കഴിഞ്ഞോ??
ബ്ലോഗ്‌ രംഗത്തെ കുലപതികള്‍ ഓരോരുത്തരായി എഴുത്ത് നിര്‍ത്തുന്നു... മാസങ്ങളായി ഒരു പോസ്റ്റ്‌ പോലും ഇടാത്തവര്‍...
എഴുതാന്‍ വേണ്ടി മാത്രം എഴുതുന്നവര്‍..
പഴയ തീയും പുകയും നഷ്ടമായ ബ്ലോഗുകള്‍...
ആളൊഴിഞ്ഞ പഴയ ബന്ഗ്ലാവ് പോലെയാണ് ഇപ്പൊ പല ബ്ലോഗുകളും.. ഏറ്റവും പുതിയ ബ്ലോഗില്‍ മാത്രം ഇടയ്ക്കു എന്താ പുതിയ പോസ്റ്റ്‌ ഇല്ലാത്തത് എന്ന് ചോദിച്ചു ഇടയ്ക്കു ഓരോ പുതിയ കമന്റ്സ് വരുന്നു.. അത്ര മാത്രം..
ഒരു ശാശ്മാന... അല്ല.. ശംഷ്മാന... അല്ല ശംശാന... പണ്ടാരടങ്ങാന്‍.. എന്തോ ഒരു മൂകത... ( സംഭവം മനസ്സിലായല്ലോ.. അത് മതി...)

ഞാനടക്കം ബ്ലോഗിലെ പുതു മുഖങ്ങള്‍ പലരും ബ്ലോഗ്‌ എഴുതാന്‍ തുടങ്ങിയത് കുറുമാന്‍ ചേട്ടന്റെ ബ്ലോഗ്‌ വായിച്ചു പ്രചോദനം ഉള്‍ക്കൊണ്ടാണ്... ഞാനാണെങ്കില്‍ ബ്ലോഗില്‍ വരുന്നതിനു മുമ്പേ തന്നെ അദ്ധേഹത്തെ ഓര്‍കുട്ടിലൂടെ പരിചയപ്പെട്ടു... പുള്ളി എന്റെ യുരോപ്‌ സ്വപ്നങ്ങളുടെ pdf എനിക്ക് അയച്ചു തന്നു.. അത് വായിച്ചു ആവേശം മൂത്താണ് ഞാന്‍ ബ്ലോട്ങിലെക്ക് ചാടി ഇറങ്ങിയത്‌.. പിന്നെ വായനയുടെ ഭ്രാന്തന്‍ നാളുകളായിരുന്നു... എത്രയെത്ര ബ്ലോഗുകള്‍... കുറുമാന്റെ കഥകള്‍ എന്ന ബ്ലോഗില്‍ അവസാനമായി ഒരു പോസ്റ്റ്‌ വരുന്ന്നത് കഴിഞ്ഞ ജൂലൈ പതിനൊന്നിനു... വിഷമത്തോടെ തന്നെ പറയട്ടെ, ആ പോസ്ടാകട്ടെ കുറുമാന്‍ ചേട്ടന്റെ ഏറ്റവും നിലവാരം കുറഞ്ഞ പോസ്റ്റും. അതിനു മുന്‍പത്തെ പോസ്റ്റ്‌ വന്നത് ഫെബ്രുവരി 24 നു.. അതായത് ഫലത്തില്‍ ഒന്‍പതു മാസത്തോളമാകുന്നു.... 2009 ഇല്‍ അദ്ദേഹം ആകെ എഴുതിയത് 4 പോസ്റ്റുകള്‍.... എവടെയാണ് ആ തൂലിക.... കഴിവില്ലാത്തവര്‍ നിര്‍ത്തിയാല്‍ മനസ്സിലാക്കാം... പക്ഷെ കുറുമാനൊക്കെ നിര്‍ത്തിയാല്‍...

പിന്നെ കൊടകരപുരാണം എന്ന, നമ്മെയൊക്കെ ചിരിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ബ്ലോഗ്‌.. അവിടെ 2008 september നു ശേഷം ആളനക്കമില്ല.....

പഴമ്പുരാണംസ് എന്ന ബ്ലോഗും ഇടക്കൊന്നു നിന്നിരുന്നു.. പക്ഷെ ഏറെ സന്തോഷമുളവാക്കി അദ്ദേഹം ഇപ്പൊ വേണ്ടും എഴുത്ത് തുടങ്ങി.. പണ്ടത്തെ അത്ര റെഗുലര്‍ അല്ലെങ്കിലും.. something is better thaan nothing എന്നല്ലേ...

മൊത്തം ചില്ലറയില്‍ ആളനക്കം നിന്നിട്ട് ഒരു വര്‍ഷതോളമാകുന്നു. സീറോ ഹോണ്ടയും നവോദയാ വിശേഷങ്ങളും മറക്കാനാകുമോ......

പിന്നെ ചിരിപ്പിച്ചു ചിരിപിച്ചു നമ്മളെയൊക്കെ ഒരു വഴിക്കാക്കിയ കൊച്ചു ത്രേസ്യ .. മനസ്സ് തുറന്നു ഒന്ന് ചിരിച്ചിട്ട് ഇപ്പൊ ആറു മാസമാകുന്നു... കുറച്ചു ബിലാത്തി വിശേഷങ്ങള്‍ പറഞ്ഞു ത്രേസ്യ നിര്‍ത്തിയതാണ്... വളരെ വിഷമം തോന്നും ത്രേസ്യ ഒന്നും എഴുതാത്തത് കാണുമ്പോള്‍...

പിന്നെ ബെര്‍ളി. ഇപ്പോഴും ചറ പറാ എഴുതുന്നുണ്ടെങ്കിലും പഴയ punch എന്നേ നഷ്ടമായിരിക്കുന്നു... സര്‍ക്കാസത്തിന്റെ രാജാവ്.. പക്ഷെ ഇപ്പൊ... ചിലപ്പോഴൊക്കെ ഒരു പൊട്ടിച്ചിരി.. മിക്കാപ്പോഴും ഒരു പുഞ്ചിരി.. അത്രെയേ ഉള്ളു... ചാര്‍ളിയുടെ കത്തുകള്‍ എവിടെ? ചാര്‍ളിയുടെ സംഗീത എവിടെ???

അത് പോലെ ബ്രിജ്‌ വിഹാരം.. രണ്ടു മാസമായി അവിടെയുമില്ല പോസ്റ്റ്‌...

അത് പോലെ എത്രയെത്ര ബ്ലോഗുകള്‍...

തമനു (ഒന്നര വര്ഷം) ഭരണങ്ങാനവും ഞാനും ( ആറു മാസം) മഞ്ഞുമ്മല്‍ ( ആറു മാസം) ഇടിവാള്‍ (നാല് മാസം)

എല്ലാര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം... എന്നാലും.. ഞങ്ങള്‍ വായനക്കാര്‍ നല്ല ഒരു ബ്ലോഗ്‌ വായിച്ചിട്ട് എത്രയായി.. ഒന്ന് അലറി ചിരിച്ചിട്ട് എത്ര നാളായി... എത്ര തിരക്കായാലും ഇടക്കൊന്നു ബ്ലോഗിക്കൂടെ??? ഞങ്ങള്‍ക്ക് വേണ്ടിയെങ്കിലും.....

സസ്നേഹം,
കൊസ്രാ കൊള്ളി.

13 comments:

  1. ഏറെ വേദനയോടെയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌... മലയാളം ബ്ലോഗുലകത്തില്‍ ആശയ ദാരിദ്ര്യം പിടിപെട്ടോ എന്നൊരു സംശയം... ബ്ലോഗിന്റെ സുവര്‍ണ കാലഘട്ടം കഴിഞ്ഞോ??
    ബ്ലോഗ്‌ രംഗത്തെ കുലപതികള്‍ ഓരോരുത്തരായി എഴുത്ത് നിര്‍ത്തുന്നു... മാസങ്ങളായി ഒരു പോസ്റ്റ്‌ പോലും ഇടാത്തവര്‍...

    ReplyDelete
  2. തികച്ചും ആശങ്കാജനകം

    ReplyDelete
  3. ഇതൊക്കെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണെന്ന് കരുതി സമാധാനിക്കാം മാഷേ

    ReplyDelete
  4. athe arun mukalil paranjath pole......

    njaanum kaathirikkunnu onnu chirikkaan.

    ReplyDelete
  5. അവരെല്ലാം വീണ്ടും എഴുതുമെന്ന് പ്രതീക്ഷിക്കാം, ആഗ്രഹിക്കാം.

    ReplyDelete
  6. എല്ലാര്‍ക്കും നന്ദി... ഞാനിന്നു ഹാപ്പി ആണ്. കൊച്ചു ത്രേസ്യ എഴുത്ത് വീണ്ടും തുടങ്ങിയിരിക്കുന്നു .

    ReplyDelete
  7. പഴമ്പുരാണംസ്‌:- എന്റെ ഡ്യൂട്ടിലുള്ള ചില്ലറ പ്രശനങ്ങള്‍ കൊണ്ടും, മക്കള്‍ക്ക്‌ അവരോടൊപ്പം എന്നെ കിട്ടുന്നില്ലയെന്ന പരാതിയെ തുടര്‍ന്നാണു പഴമ്പുരാണംസ്‌ ദ്വൈവാരികയില്‍ നിന്നും ഈ വിധമായി മാറിയത്‌.

    കൊസ്രാകൊള്ളിയുടെ സ്നേഹത്തിനും, കരുതലിന്റെയും മുന്‍പില്‍ പഴമ്പുരാണംസിന്റെ നമോവാഹം.

    സസ്നേഹം.
    സെനു, പഴമ്പുരാണംസ്‌.

    ReplyDelete
  8. ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം. ആശംസകള്‍

    ReplyDelete
  9. Nice post...
    Always Feel free to visit my blog DeKnight

    ReplyDelete
  10. Follow my blog too man................

    ReplyDelete
  11. പുതിയ ഞങ്ങളും ഉണ്ടെ .. എഴുതാൻ അറിയില്ലെങ്കിലും പഠിക്കാൻ വന്നതാ നല്ല ബ്ലോഗുകൾ കണ്ടിട്ട് ..ഞാൻ ഇവിടെ ആദ്യമായിട്ടാ... നല്ല പോസ്റ്റുകൾ ഉണ്ടാകട്ടെ... വായനക്കാരും..

    ReplyDelete
  12. shibeee nee ezhuthiyittum kure nalayalloo...ee paranja aashayadaridryamanoo ninteyum prasnam

    ReplyDelete